Home | Contact Us | Guestbook | Font
Jyothiss

തിരക്കഥ
വണ്ടിവേഷങ്ങൾ
(വൈശാഖന്റെ വണ്ടിവേഷങ്ങൾ എന്ന ചെറുകഥയുടെ തിരക്കഥാരൂപം)

ജ്യോതീബായ് പരിയാടത്ത്

8
(പിറ്റേ ദിവസം സന്ധ്യ. മേക്ക്പ്പ്മാൻ ചെന്താമരാക്ഷന്റെ വീട്‌
വണ്ടിവേഷങ്ങൾക്കുള്ള ചമയങ്ങൾ ഒരുക്കിവെയ്ക്കുന്ന ചെന്താമരാക്ഷൻ .അടുത്ത്‌ അയാളെ സഹായിച്ചുകൊണ്ട്‌ ഭാര്യ.)
ചെന്താമരാക്ഷൻ: ടീ കുട്ടിപ്പെണ്ണേ.അയ്‌ കിരികീടം ഒക്കെ നല്ലോണം തൊടയ്ക്കണം. പിന്നെ ആ പരാശക്തിന്റെ സൂലവും. ഒക്കെം വെയിലത്ത്‌ പളപളാന്നു തെളങ്ങണം.
(കുഞ്ചുവേലു പടികടന്നു മുറ്റത്തേക്ക്‌ കയറുന്നു.പിന്നിൽ പരുങ്ങലോടെ കണ്ണൻകുട്ടി.പുറകിൽ മറച്ചുപിടിച്ച പൊതി.)
ചെന്താമര: അല്ല ആരാൺദ്‌ കുഞ്ചുവേലേട്ടനോ! വരീ വരീ. ഇരിക്കീ .അരികിലിരുന്ന പനന്തടുക്ക്‌ എടുത്ത്‌ തിണ്ണയിലിടുന്നു.
(ഭാര്യ പുറത്തേയ്ക്കൊന്നു വന്ന്‌ എത്തിനോക്കുന്നു. തിരിച്ച്‌ ഉള്ളിലേക്ക്‌)
ചെന്താമര: എന്താപ്പദ്‌? ഈ വഴിക്കൊക്കെ? വസന്തേട്ത്തി എന്ത്‌ പറയ്ണൂ? സൂക്കടൊക്കെ നല്ലോണം മാറിയോ?
(വിഷാദത്തോടേ പുഞ്ചിരിച്ചുകൊണ്ട്)  കുഞ്ചുവേലു.:ആ അങ്ങനെ പോണു ,മാറീട്ടും മാറാണ്ടും. സികിത്സയൊക്കെ ഒരു വഴിക്ക്‌ നടക്ക്ണ്ണ്ണ്ട്‌. സൂക്കട്‌ അതിന്റെ വഴിക്കും. വലിയ ആസ്പത്രീല്‌ പോയാ വേണ്ട്ല്ലാന്ന്‌ ഡാക്കിട്ടര്‌ പറഞ്ഞു. (നിശ്വാസം) ആ ..പോണം
(കണ്ണൻകുട്ടിയുടെ നേർക്ക്‌)ചെന്താമര: ദ്‌ നമ്മണ്ടെ കണ്ണൻകുട്ടിയല്ലേടാ. ടൂർണ്ണമെന്റില്‌ നിന്റെ പ്രാവ്‌ കലക്കീട്ട്‌റാ..നീയ്യ്‌ പത്താം ക്ലാസ്സ്‌ കഴിഞ്ഞെടാ? ഇപ്പ എന്ത്‌ ചെയ്യണ്‌ ?
(തലകുനിക്കുന്ന കണ്ണൻകുട്ടി.)
(അവനെ വാത്സല്യപൂർവം നോക്കുന്ന കുഞ്ചുവേലു. )
കുഞ്ചുവേലു.:ചെന്തേ എങ്ങനീണ്ട്‌ വിഷുവേലന്റെ കോപ്പുകൂട്ടലൊക്കെ?
(ചെന്താമര തോളത്തിട്ട തുണികൊണ്ട്‌ ഒരു കിരീടത്തിലെ പൊടി തട്ടുന്നു.
ചെന്താമര: നംക്കൊക്കെ എന്തു വേല! വണ്ടിവേഷം തന്നെ മെയിൻ പണീ. വേഷം കെട്ട്ക കാശ്‌ വാങ്ങ്ക. അല്ലാണ്ടെന്ത്‌ വേല. അതൊക്കെ വലിയ ദേസക്കാർക്കല്ലേ ഏട്ടോ. അദ്‌ പോട്ടെ. കണ്ണൻകുട്ടിയേ നിനിക്ക്‌ എത്ര പ്രാവ്ണ്ട്‌റാ?
കണ്ണൻകുട്ടി: (തല പകുതി ഉയർത്തി)ഒന്ന്‌. ബാക്കിയൊക്കെ ഞാൻ ഇന്ന്‌ പറത്തി വിട്ടു.
(ഓർമ്മയിൽ ശോഭനയുടെ ശബ്ദം)
'മഹാപാപണ്ട്ട്ടോ  കണ്ണൻകുട്ടീ?'

കുഞ്ചുവേലു : അല്ല ചെന്തേ അവന്‌ നാളെയ്ക്ക്‌ ഒരു വേഷം വേണംന്നാ പറയണ്‌
(ഒഴിവുകഴിവു പറയുന്ന ഭാവം )ചെന്താമര: അയ്യോ മെയിൻ വേഷവൊക്കെ ബുക്കിംഗ്‌ കഴിഞ്ഞല്ലോ ഏട്ടോ. ഇനി വല്ല ശൂർപ്പണകയോ പൂതനയോ ഒക്കേത്തന്നീള്ളൂ

(കണ്ണൻകുട്ടിയുടേ മുഖത്ത്‌ പടരുന്ന നിരാശ. മുരുകന്റെ വേലിൽ അരുമയോടെ തലോടുന്ന കണ്ണൻകുട്ടിയെ നോക്കി)
കുഞ്ചുവേലു: അവന്‌ മുരുകൻ കെട്ടണംന്നണ്‌ ഒരാശ.
ചെന്താമര. മുരുകനോ അയ്യോ ഏട്ടൊ അത്‌ പറ്റില്ല. അയ്‌ കുഞ്ഞാലേട്ടന്റെ രണ്ടാമത്തെ മകനാണ്‌ മുരുകൻ .ഇനിയിപ്പ എന്താണ്‌ ചിയ്യാ.
(കണ്ണൻകുട്ടി ചെന്താമരയുടെ നേർക്ക്‌ ദയനീയമായി നോക്കുന്നു. കൈയ്യിൽ കടന്നു പിടിച്ച്‌
ചുറ്റും നോക്കി കുപ്പി കയ്യിൽ പിടിപ്പിക്കുന്നു.)
കണ്ണൻകുട്ടി:എങ്ങനേങ്കിലും....
ചെന്താമര: എന്താണ്ടാ ഉണ്ണ്യേ ദ്‌
(മുഖത്തെ സന്തോഷം മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ചെന്താമര.)
ചെന്താമര: ദൊന്നും വേണ്ടിക്കെടന്നില്ല കുഞ്ചുവേലുഏട്ടൊ. എന്തായാലും ഞാനൊന്നു നോക്കട്ടെ .നാളെ ഒരു മണിക്ക്‌ അയ്‌ വണ്ടിക്കാരൻ കുമാരേട്ടന്റെ വണ്ടിപ്പെരന്റെ ഉമ്മറത്ത്‌ വന്നാ മതി .
ഒരു സാരീം കയ്യിൽ വെച്ചള. ബാക്കി പിള്ളരൊക്കെ അവടെ വരും.
കുഞ്ചുവേലു. (എഴുന്നേറ്റുകൊണ്ട്‌ ) വലിയ ഒപകാരം ചെന്തേ. ന്നാ ഞങ്ങള്‌ എറങ്ങട്ടെ.
പിന്നല്ലാതെ.ഉം. എന്തായാലും നമ്മടെ ചാമിച്ചന്റെ കുട്ട്യ്‌ല്ലേ. അത്ര വേകം മറക്കാൻ പറ്റുവോ നംക്കൊക്കെ മൂപ്പരിനെ..
ചെന്താമര പിന്നാലെ പടിവരെ ചെന്ന്‌
പുറത്ത്‌ കനക്കുന്ന ഇരുട്ടിലേക്കിറങ്ങുന്ന കുഞ്ചുവേലുവും കണ്ണൻകുട്ടിയും

9
(വേലക്കമ്മിറ്റിയിലെ പ്രധാനിയായ കുമാരന്റെ വീട്ടുമുറ്റം. ശരിക്കും ഒരു പാലക്കാടൻ കർഷക ഭവനം.  വൈക്കോൽക്കൂന. വണ്ടിപ്പുര. വലിയ തൊഴുത്ത്‌. വണ്ടിപ്പുരയിൽ ബെഞ്ചുകളിൽ നിരന്നിരിക്കുന്ന 4 ആൺ-കുട്ടികളും അഞ്ച്‌ പെൺകുട്ടികളും. 9 നും 15 നും ഇടയ്ക്ക്‌ പ്രായത്തിലുള്ളവർ. വിസ്മയവും കൗതുകവും ഉത്കണ്ഠയും അഭിമാനവും എല്ലാം മാറിമാറി ത്തെളിയുന്ന മുഖങ്ങൾ. തികച്ചും ഗ്രാമീണമായ വേഷവിധാനങ്ങൾ.ഇടയ്ക്ക്‌ പരസ്പരം സ്വകാര്യം പ റയുന്ന പെൺകുട്ടികൾ .ഉച്ചവെയിൽ. മുറ്റത്ത്‌ അരികിൽ ചെറിയൊരു ആൾക്കൂട്ടം. പോക്കറ്റിൽനിന്നും ഒരു നോട്ടീസ്‌ എടുത്ത്‌ വായിക്കുന്ന കണ്ണൻകുട്ടി. ഉച്ചഭാഷിണിയിൽ അനൗൺസ്മന്റ്‌.)

'ഓം ശ്രീ തെങ്കരഭഗവതിസഹായം. ഭക്തജനങ്ങളേ, മുൻനിശ്ചയിച്ച പ്രകാരം പകൽവേല കൃത്യം നാലുമണിക്ക്‌ ഗജവീരൻമാരുടേയും പഞ്ചവാദ്യത്തിണ്ടെയും ദേവീദേവ?​‍ാരേയും അവതാരപുരുഷ?​‍ാരേയും അനുസ്മരിപ്പിക്കുന്ന വണ്ടിവേഷങ്ങൾ, കുംഭക്കളി ,ബാന്റ്‌ ,തപ്പട്ട എന്നീ വാദ്യങ്ങളുടേയും അകമ്പടിയോടെ ഠാണാവ്‌ ചെക്പോസ്റ്റിൽനിന്ന്‌ പുറപ്പെടുന്നതാണ്‌. വണ്ടിവേഷച്ചമയം പാപ്പാടി ചെന്താമരാക്ഷൻ

കുട്ടികളിലൊരാൾ-:അയ്‌ ചെന്തേട്ടൻ ഇനീം വന്നില്ലല്ലോ

(മറ്റൊരാൾ പുറത്തെക്കെത്തിനോക്കിയിട്ട ​‍)ഇപ്പ വരാണ്ടിരിക്കില്ല

(ആദ്യത്തെ കുട്ടിയോട്‌ രണ്ടാമൻ)നിനിക്ക്‌ എന്താണ്‌ വേഷം?

ആദ്യത്തെ കുട്ടി:പരസുരാമൻ നിനിക്കോ?
രണ്ടാമൻ:സ്രീകൃഷ്ണൻ
(കുട്ടികൾക്കിടയിലൂടെ 40-45 വയസ്സ്‌ പ്രായമുള്ള ഒരാൾ- ഓരോരുത്തരേയും മാറിമാറി നോക്കിക്കൊണ്ട്‌ കണ്ണൻകുട്ടിയുടെ മുന്നിൽ)
വന്നയാള്‍ :ഓ കണ്ണൻകുട്ടീംണ്ടാ? നീ എന്ത്‌ വേഷവാണ്ടാ കെട്ടണ്‌?
(കണ്ണൻകുട്ടിയുടെ മുഖത്ത്‌ ചെറിയൊരു ചിന്താക്കുഴപ്പം. പറയാൻ മടി)
കണ്ണൻകുട്ടി : ഞാനിപ്പെന്താ പറയാ. ചെന്തേട്ടൻ വരട്ടെ.
വന്നയാൾ (പെൺകുട്ടികളിൽ ഒരാളെ നീക്കി നിർത്തി ):കണ്ട്‌റാ എന്റെ മക്ലിനെ എന്റെ കുട്ടി ആതിപരാസക്തിയാണ്ടാ സെരിക്കും ആതിപരാസക്തി തെന്നെ
(അടുത്തിരുന്ന രണ്ടാൺകുട്ടികൾ  തമ്മിൽ):പ്പത്തന്നെ ഓ ?.കണ്ടാലും തോന്നും പിന്നെ ? ഒരു ആതിപരാസക്തിനെ
(മുഖം കുനിച്ച്‌ ചിരിയമർത്തുന്ന കണ്ണൻകുട്ടി)
(പത്താം ക്ലാസിന്റെ ഓര്‍മയിലെ ദൃശ്യം  )
ശബ്ദം(മലയാളം മാഷ്‌):ഈ ലോകം ഒരു നാടകമാണ്‌ നമ്മളെല്ലാം ഒരു വേഷംകെട്ടി അഭിനയിക്കുന്നവർ. വേഷം കഴിഞ്ഞാൽ അങ്ങ്ട്ട ​‍്‌ പുവ്വാ ..അത്രതന്നെ.
(തിരികെ വർത്തമാനത്തിലേക്ക്‌
മുമ്പിൽ ചെന്താമരാക്ഷനും കയ്യിൽ ബാഗ്‌ തൂക്കിയ സഹായിയും
തലേന്നു കണ്ട ഭാവമില്ല ചെന്താമരാക്ഷന്റെ മുഖത്ത്‌. ഓരോ കുട്ടികളെയും മാറിമാറി നോക്കി ദൂ​‍ാരെ മാറി ഒന്നു കൂടി നോക്കുന്നു
തിരികെ കുട്ടികളുടെ അടുത്തേക്ക്‌
സഹായിയോട്‌
ചെന്താമര (ആദ്യത്തെ കുട്ടിയെ ചൂണ്ടി))ഇയ ചെക്കൻ പരസുരാമൻ

(തലകുലുക്കുന്ന സഹായി) ഓ
(രണ്ടാമന്റെ മുന്നിൽചെന്ന്‌ ആലോചിച്ചുകൊണ്ട്‌)
ചെന്താമര: ഇവൻ സിവൻ
(കുട്ടിക്ക്‌ വിഷമം )
കുട്ടി: അദ്‌ പിന്നെ ചെന്തേട്ടോ നാന്‌ സ്രീകൃഷ്ണന്നാണ്‌
ചെന്താമര: വേണ്ട വേണ്ട നിനിക്ക്‌ സിവനാണ്‌
ചേര ​‍്ക

(കണ്ണൻകുട്ടിയുടെ മുന്നിൽ വന്നു നിൽക്കുന്നു
ആലോചിക്കുന്ന ഭാവം
സൂക്ഷിച്ചുനോക്കുന്നു
ചുണ്ടിൽ അമർന്ന പുഞ്ചിരി
ആലോചിക്കുന്ന ഭാവം
മുമ്പിൽ ഉൽക്കണ്ഠാഭരിതമായ കണ്ണൻകുട്ടിയുടെ മുഖം
പെട്ടെന്ന്‌ ഒരു വെളിപാടു പോലെ ചെന്താമര)

1 2 3 4 5 6 7

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font