(ദേവു വിദൂരതയിലേക്ക് നോക്കുന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ.)
ദേവു: എന്തോ.. നിന്റെ തലീലെഴ്ത്ത് എങ്ങന്യോ
.(മങ്ങിവരുന്ന വെളിച്ചം. കുടിലിനുള്ളിൽ നിന്നും തിരിയിട്ട മണ്ണെണ്ണ വിളക്കെടുത്ത് കത്തിക്കുന്ന ദേവു. തിളയ്ക്കുന്ന അരിക്കലത്തിനരികിൽ കാറ്റിൽ വിറയ്ക്കുന്ന വിളക്കിന്റെ തീനാളം . വിളക്കുയർത്തിപ്പിടിച്ച് ് പ്രാവുികളെ കൂട്ടിലാക്കുന്ന കണ്ണൻകുട്ടി. അടുത്ത കുടിലുകളിലെവിടേയോനിന്നും ഉയർ്ന്നു കേൾക്കുന്ന ഒരഞ്ചുവയസ്സുകാരി പെൺകുട്ടി ഇളയ കുഞ്ഞിനെ ഉറക്കാനായി പാടുന്ന താരാട്ട്)
.പീച്ചിങ്ങപ്പൂപൂത്തൂ..
നേരം വെളക്കും വെച്ചൂ
എന്റമ്മ വന്നില്ലാാ
എന്റുണ്ണി രാരാരോ.....
5
(പ്രഭാതം. കണ്ണൻകുട്ടിയുടെ വീട്ടുമുറ്റം. മുറ്റത്തേക്കിറങ്ങുന്ന കണ്ണൻകുട്ടി.നേരെ പ്രാവിൻകൂട്ടിനരികിലേക്ക്. ജങ്കിലിയെ പുറത്തെടുത്ത് അരുമയോടേ തലോടുന്നു.)
കണ്ണൻകുട്ടി: മകളേ മാനം കാക്കണംട്ടാ നീയ്യ്. ഇന്നാണ് നിന്റെ ദെവസം ന്നു മറക്കണ്ടാ നീയ്യ്.
(മറുപടിയെന്നോണം പ്രാവിന്റെ കുറുകൽ
അതിനെ തിരികെ കൂട്ടിലിട്ട് ഇറയത്ത് തൂക്കിയ പഴയ ടിന്നിൽനിന്നും ഉമിക്കരിയെടുത്ത് വിസ്തരിച്ചുള്ള പല്ലുതേപ്പ്. തെങ്ങിൻചുവട്ടിലെ മൺതൊട്ടിയിൽനിന്നും വെള്ളമെടുത്ത് മുഖം കഴുകുന്നതിനിടക്ക് തലയെത്തിച്ചുനോക്കുമ്പോൾ മുളമ്പടിക്കപ്പുറം ശോഭന. അമ്പലത്തിൽപോയി വരുന്ന വേഷം.കയ്യിൽ ഇലക്കീറിൽ പ്രസാദം. അവളുടെ അടുത്തേക്കോടിയെത്തുന്ന കണ്ണൻകുട്ടി.)
ശോഭന: എന്താദ്? എണീറ്റേള്ളൂ? സ്കൂളിലിക്കൊന്നും വർണില്ലേ ഇന്ന്?
(മുഖം മങ്ങുന്നു. )
കണ്ണൻകുട്ടി: ഞാനിനി വർണി ല്ല ശോഭനേ. പടിത്തോന്നും എനിക്ക് പറഞ്ഞ പണിയല്ലാന്നണ് തോന്നണത്.
(ഉത്സാഹം തിരിച്ചെടുത്ത്)
്‌കണ്ണൻകുട്ടി: കാവില് പോയതാ രാവിലെത്തന്നെ??
ശോഭന: ഹും. ..ആ ഇന്നല്ലേ റ്റൂർണ്ണമന്റ്
ആവേശത്തോടെ
കണ്ണൻകുട്ടി:ഹും ഇന്നന്നെ. ശോഭന നോക്കിക്കോ .ഇന്നയ്ക്ക് എന്റെ ജങ്കിലി ഒരു പറക്കൽണ്ട്. ശോഭന വരോ? രാവിലെ ഏഴര മണിക്ക് അത്താണിപ്പറമ്പില് ആണ് പറത്തൽ്.
കൗതുകത്തോടെ ശോഭന: പിന്നെ?
(പുഞ്ചിരിയോടേ ശോഭനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി മന്ത്രം പോലെ
സ്വരം താഴ്‌ന്നുതാഴ്‌ന്നു...)
കണ്ണൻകുട്ടി :പിന്നെന്താ.. അവളങ്ങനെ പറന്ന്..പറന്ന്...പറന്ന്...
(പറന്ന് പറന്ന് ഉയരെ ഒരു പൊട്ടായി മറയുന്ന പ്രാവിന്റെ വിദൂരദൃശ്യം. ബാക് അനൌന്‍സ്മെന്റ് )
മാരിയമ്മൻതുണൈ. ഈ വർഷത്തെ മാരിയമ്മൻജില്ലാപ്രാവുപറത്തൽമത്സരം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽനേരം ആകാശത്ത് പറന്ന് ഭദ്രമായി തിരിച്ചെത്തുന്ന പ്രാവിന്റെ ഉടമസ്ഥന് ഒന്നരപ്പവൻ സമ്മാനം ലഭിക്കുന്നതാണ്. അത്യന്തം വാശിയേറിയ ഈ മത്സരത്തെ കണ്ണുനിറയെ കാണാനും രസിപ്പാനുമായി മാന്യമഹാജനങ്ങൾ- എല്ലാവരും അത്താണിപ്പറമ്പുമൈതാനത്ത് എത്തിച്ചേരുകയും മത്സരം ഒരു വൻ വിജയമാക്കിത്തീർക്കുകയും ചെയ്യേണ്ടതാണെന്നു അഭ്യർഥിക്കുന്നു അപേക്ഷിക്കുന്നു
(പെൺകുട്ടികൾക്കിടയിലേക്ക് ഇടയ്ക്കിടെ പാളൂന്ന നോട്ടവുമായി കണ്ണൻകുട്ടി. നീലാകാശത്തിന്റെ ഷോട്ട്. ജ്വലിക്കുന്ന ഉച്ചസൂര്യൻ. ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു. )
അനൗൺസ്മന്റ്:
മാരിയമ്മൻ തുണൈ. പ്രാവു പറത്തൽമത്സരം വാശിയോടെ പുരോഗമിക്കുകയാണ് ഇനി ഒരേ ഒരു പ്രാവുമാത്രമാണ് തിരിച്ചെത്താനുള്ളത്. ചാമിയപ്പൻ കണ്ണൻകുട്ടിയുടെ ജങ്കിലി. ജങ്കിലി എപ്പോൾ തിരിച്ചെത്തും എന്നുമാത്രമാണ് ആവേശഭരിതരായ ഈ പുരുഷാരം നോക്കിയിരിക്കുന്നത്
(കണ്ണൻകുട്ടിയുടെ കണ്ണുകൾ ആകാശത്ത്. അവനരികിൽ മുൻപ് കണ്ട മൂന്നു കോൺവെന്റ് കുട്ടികൾ.ജീൻസും ടീഷർട്ടും കൂളിംഗ്ഗ്ലാസ്സും ധരിച്ച ദിനേശ്: കൂടെ ചിരിക്കുന്ന മറ്റു ണ്ടുപേർ.ദിനേശിന്റെ മുഖത്ത് പുച്ഛം. ഉള്ളിലുള്ള അസൂയ മറയ്ക്കാനായുള്ള ശ്രമം വ്യക്തം.)
ദിനേശ് :ഓ ഒരു ജങ്കിലിit might have gone somewhare പിന്നെ ..! അതിപ്പൊ തിരിച്ചു വരവ്ല്ലേ .അയ്യട..
അവനെത്തന്നെ പകയോടെ നോക്കുന്ന കണ്ണൻകുട്ടിയുടെ കണ്ണുകളിൽ പുകയുന്ന ദേഷ്യം.
കണ്ണൻകുട്ടി: ഓ ഒരിങ്ക്ലീഷ് പവറുകാരൻ വന്നിരിക്കുണൂ. ഉസിർണ്ടെങ്കി വന്ന് ഒര് പ്രാവിനെ പറത്തിക്കാട്ടെടാ നീയ്യ് ,വെള്ളക്കുമ്പളങ്ങേ.
ദിനേശ്: യു..യു ഫൂള്‍! നീയെന്നെ എന്താ വിളിച്ചെ?
കണ്ണൻകുട്ടി കൂടുതൽ വീറോടെ
ഇങ്ക്ലീഷ് സ്കൂളിനോടുള്ള മൂഴുവൻ പകയും തെളിയുന്ന മുഖം.
കുമ്പളങ്ങേ,മത്തങ്ങേ, നീ പോടാ. ദാ എന്റടുത്ത് വെർതേ ഒടക്കാൻ വന്നാൽണ്ടല്ലോ
(പൊട്ടിച്ചിരിക്കുന്ന ശോഭനയെ രണ്ടു പേരും ആ നിമിഷത്തിലാണ് കാണുന്നത്. വിളറിനിൽക്കുന്ന ദിനേശ്.)
ദിനേശ്: കാണിച്ചു തരാം ഞാൻ.. നോക്കിക്കോ
(പതുക്കെ പിന്തിരിയുന്ന ദിനേശും കൂട്ടരും)
(തിരിഞ്ഞ് ശോഭനയെ നോക്കുന്ന കണ്ണൻകുട്ടി. നന്നായി എന്നു ആംഗ്യം കാണിക്കുന്ന ശോഭന. )
(മങ്ങി വരുന്ന വെയിൽ. തിങ്ങി നിറഞ്ഞ ആളുകൾ അകലെ ആകാശത്ത് ഒരു പൊട്ടുപോലെ പ്രാവ് . ആളുകളുടെ ആരവം. ജങ്കിലി.. ജങ്കിലി.. പതുക്കെ പറന്നി റങ്ങ ുന്ന പ്രാവ്. അരുമയോടെ അതിനെ ഉമ്മവെച്ച് .പോക്കറ്റിൽ കരുതിയ ധാന്യമണി തീറ്റുന്ന കണ്ണൻകുട്ടി. കയ്യടികൾ .)
അനൗൺസ്മന്റ്: മാരിയമ്മൻ തുണൈ. ഈ വർഷത്തെ മാരിയമ്മൻ ജില്ലാപ്രാവ് പറത്തൽ ടൂർണ്ണമെന്റിൽ ഒന്നാം സമ്മാനമായ ഒന്നരപ്പവന്റെ പതക്കം നേടിയ ചാമിയപ്പൻ മകൻ കണ്ണൻകുട്ടിക്കുള്ള സമ്മാനം പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോൾ നൽകുന്നതാണ്
(ആളുകകൾക്കിടയിലൂടെ കണ്ണൻകുട്ടി സ്റ്റേജിലേക്ക്
സമ്മാനം സ്വീകരിക്കുന്ന കണ്ണൻകുട്ടി. കയ്യടികൾ. ആളുകൾക്കിടയിൽ ആരേയോ തിരയുന്ന കണ്ണുകൾ . പെൺകുട്ടികൾക്കിടയിൽ അവനെത്തന്നെ നോക്കി നിൽക്കുന്ന ശോഭനയുടെ പുഞ്ചിരി അവൾക്ക് പതക്കം ഉയർത്തിക്കാണിക്കുന്ന കണ്ണൻകുട്ടി. ദേവു മകനോട് ചേർന്നു നിൽക്കുന്നു. ദേവുവിന്റെ കയ്യിലാണിപ്പോൾ പ്രാവ്. അവളതിനെ ഉമ്മവെക്കുന്നു. പതക്കത്തിനും ദേവുവിന്റെ കണ്ണീരിനും ഒരേ തിളക്കം.)
6
(ഒരുമാസം കഴിഞ്ഞ്..ഒരു വൈകുന്നേരം . പാടവരമ്പിൽ പൂത്തു നിൽക്കുന്ന കണിക്കൊന്ന മരം .ചെണ്ടയുടെ ശബ്ദം. കൊയ്തൊഴിഞ്ഞ പാടത്ത് പന്തൽ . ചുറ്റും കൂടിനിൽക്കുന്ന കുട്ടികൾ. ഒരു പുറാട്ടുനാടകത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. കുറച്ചകലെ മറ്റൊരു വരമ്പിലൂടെ എന്തോ അന്വേഷിച്ചെന്നവണ്ണം മുകളിലേയ്ക്കു നോക്കി നടക്കുന്ന കണ്ണൻകുട്ടി. വരമ്പിലൂടെ അവനെതിരെ വരുന്ന ശോഭനയും രണ്ടു കൂട്ടുകാരികളും. അമ്പലത്തിൽനിന്നും തൊഴുതു മടങ്ങുകയാണവർ.)
ശോഭന: ദാരാദ്? മാനത്തെന്താ തെരയണ്?
(പെട്ടെന്നു ശോഭനയെക്കണ്ട സന്തോഷം കണ്ണുകളിൽക്കാണാമെങ്കിലും വിഷമത്തോടെ കണ്ണൻകുട്ടി. )
കണ്ണൻകുട്ടി:ന്റെ ജങ്കിലി പോയിട്ട് രണ്ട് ദെവസമായി ശോഭനേ.
ശോഭന :(സമാധാനിപ്പിക്കുന്ന ഭാവം) അയ്യോ.. സാരമില്ല കണ്ണൻകുട്ടീ. അതെവടെപ്പോവാനാ .വരുംന്നേയ്യ്.. പേടിക്കണ്ട.
(കൂട്ടുകാരികൾ പരസ്പരം നോക്കുന്നു)
ഒരുകൂട്ടുകാരി:ശോഭനേ ഞങ്ങൾ നടക്കാണ്
(പാടവരമ്പിലൂടെ വലത്തോട്ട് തിരിഞ്ഞുപോകുന്ന പെൺകുട്ടികൾ .ഇടയ്ക്ക് ഒന്നു രണ്ടുതവണ അവരെ തിരിഞ്ഞുനോക്കി പരസ്പരം ചിരിക്കുന്നു.)
(നിശ്ശബ്ദരായി നടക്കുന്ന ശോഭനയും കണ്ണൻകുട്ടിയും)
(പിന്നണിയിയിൽ പൂറാട്ടുകളിയുടെ മുന്നോടിയായുള്ള ചെണ്ടകൊട്ട്)
(എതിരെ പണികഴിഞ്ഞു വരുന്ന ഒരു നാട്ടുകാരൻ. രണ്ടുപേരേയും മാറിമാറിനോക്കി ഒന്നു മൂളുന്നു)
കണ്ടുണ്ണി: എന്താണ്ടാ ചെക്കങ്കുട്ടിയേ ,നിന്റെ ജങ്കിലി വന്നടാ
.കണ്ണൻകുട്ടി: ഓ.. ഇല്ല കണ്ടൂണ്ണിയേട്ടോ.
(ശോഭനയെ അടിമുടിനോക്കി)
കണ്ടുണ്ണീ( ഒന്നിരുത്തിമൂളി) എന്നാ അയ് പ്രാവ് പോയതന്നെ
(അവരെ മറികടന്നു പോകുന്ന കണ്ടുണ്ണി
ശോഭന കണ്ണൻകുട്ടിയെ ആശ്വസിപ്പിക്കുന്നു)
ശോഭന: ഓ..പിന്നേ അതൊന്നും പോകില്ല കണ്ണൻകുട്ടീ അതു വരും . വെഷമിക്കണ്ടാട്ടൊ
(ണ്ടുപേരും നടന്ന് ശോഭനയുടെ വീടിനെ സമീപിക്കുന്നു)
ശോഭന: ദാ നോക്ക് കണ്ണൻകുട്ടീ ജങ്കിലിയല്ലേ അദ് ്
(ശോഭന കൈചൂണ്ടുന്നയിടത്തേക്ക് നോക്കുന്ന കണ്ണൻകുട്ടി) |