Home | Contact Us | Guestbook | Font
|
|
കവിത അറിവില്ലായ്മകള്‍ ബീന സജിത്ത്
| ഒരു പുക്കാടു മുഴുവന്‍ സ്വന്തമായിരുന്നിട്ടും
വേലിയിറമ്പിലെ സ്മശാനത്തുളസികള്‍
എന്നെ മോഹിപ്പിക്കുന്നതെന്തുകൊണ്ട്?
ഒരു പൂക്കാലം മുഴുവനും കണ്‍ മുന്നി ലുണ്ടാ യിട്ടും
കാലം തെറ്റി പൂക്കുന്ന കാട്ടുചെടികല്‍ക്കായി
മനസ്സു പരതുന്നതെന്തു കൊണ്ട്?
നിലാവിന്റെ നിറവിനേക്കാള്‍
ഒറ്റ നക്ഷത്രത്തിന്റെ തിളക്കം
വല്ലാതെ കൊതിപ്പിക്കുന്നതെന്തു കൊണ്ട്?
തിരകളില്‍ നിന്തുമ്പോഴും
ചിപ്പിക്കുള്ളിലെ ഒറ്റനീര്‍ത്തുള്ളിക്കായ്
ദാഹം തോന്നുന്നതെന്തുകൊണ്ട്?
ഭരിക്കാന്‍ സ്നേഹ സാമ്രാജ്യം
സ്വന്തമായിട്ടും,
'പ്രണയമേ ...പ്രണയമേ'
എന്നെന്റെ ഹൃദയം
യാചിക്കുന്നതെന്തുകൊണ്ട്? |
|

|