Home | Contact Us | Guestbook | Font
|
|
കവിത ആൺജന്മം രാധാമണി അയിങ്കലത്ത്
| മടുത്തു
നിന്നെയിങ്ങനെ
കുത്തിയിളക്കിയൊലുമ്പിപ്പിഴിഞ്ഞ്..
ചെടിച്ചു
എന്നെയിങ്ങനെ
അരച്ചു കലക്കി വെച്ചു വിളമ്പി
വേണമെനിക്കും
കാണാനൊരു കണ്ണാടി
മിനുങ്ങാനൊരു ചീർപ്പ്
തുടുക്കാനിത്തിരി പൌഡര്‍
നമുക്കിനി മറിച്ചിടാം
എനിക്കുവേണം, ഒരാൺജന്മം |
|

|