Home | Contact Us | Guestbook | Font
Jyothiss

കവിത -> സ്കൂള്‍
പട്ടുചേല
അഭിരാമി‌
നട തുറന്ന്‌
നിർമ്മാല്യത്തിനു ചെന്നപ്പോൾ
പട്ടുചേല കാണാനില്ല.
കൊടിമരത്തിൽ നിന്ന്‌
ഇറങ്ങിവന്ന ഈറൻകാറ്റ്‌
വഴിപാടു കൗണ്ടറിൽ പരാതിയടച്ച്‌
വഴിമറച്ചുനിന്ന
വിളക്കുകാലും കടന്ന്‌
ചേലതേടി പാഞ്ഞു.
പാലയിൽപൂത്ത ഭക്തിഗാനങ്ങൾക്കൊപ്പം
അമ്പലമതിൽ ചുറ്റി
വിയർത്ത കാറ്റ്‌
ആഴിപ്പരപ്പോളം
ഒഴുകിയെത്താത്തതിനാൽ
അമ്പലമുറ്റത്ത്‌
തളച്ചിട്ട കുളത്തിലിറങ്ങി.
അപ്പോഴതാ
ആലിലകളെ ഇക്കിളിയാക്കി
കുസൃതിച്ചിരിയുമായ്‌
പീലിനിവർത്തിയാടുന്നു
ഒരു ചേലക്കണ്ണ്‌'.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font