Home | Contact Us | Guestbook | Font
Jyothiss

കവിത
നക്ഷത്രങ്ങളുടെ കൂട്ടുകാരി
സ്മിത അറയ്ക്കല്‍
നീലാകാശത്ത് മിന്നി മറയുന്ന
നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന
ആ പെണ്‍കിടാവിനെ അറിയാതെ
സ്നേഹിച്ചു പോയി ഞാന്‍ ........
അവളുടെ വെള്ളാരം കണ്ണിന്റെ ആര്‍ദ്രതയും
ചെഞ്ചുണ്ടില്‍ വിരിയുന്ന നനുത്ത മന്ദഹാസവും ...
ഹൃദയ വീണയില്‍ നിന്ന് നിര്‍ഗളിക്കുന്ന
മൌനസംഗീതവും എല്ലാം
നക്ഷത്രങ്ങള്‍ അറിഞ്ഞിരിക്കണം
നീലാംബരിയില്‍ താരകങ്ങള്‍ മിന്നി തെളിഞ്ഞതും
അവള്‍ക്കായി മാത്രമാവാം ....
ഒരു ഉഷ സന്ധ്യയില്‍ താരകോടികളില്‍
ഒരു കുഞ്ഞി നക്ഷത്രം താഴേക്ക്‌ നിപതിച്ചു ...
ധരണിയെ പുല്‍കി കിടക്കുന്ന
നക്ഷത്രക്കുഞ്ഞിനെ വാരി എടുക്കാന്‍ തുടങ്ങവേ
ഒരാര്‍ത്ത നാദം എന്ന ഗളത്തില്‍ കുടുങ്ങിയോ ?
ഒടുവിലെപ്പോഴോ ഒരു ഗാഢനിദ്രയില്‍
നിന്നുയിര്‍ത്തെഴുന്നേല്‍ക്കവേ കണ്ടു ഞാന്‍
ആകാശത്ത് മിന്നിതെളിയുന്ന നക്ഷത്രങ്ങളെ .....
മിഴിചിമ്മി നോക്കി മൌനമായി ചോദിച്ചു
ഞാന്‍ ...... നിങ്ങളില്‍ ആരാണ് ?
എന്‍ നക്ഷത്ര പെണ്‍കിടാവ് ?
ഉത്തരമില്ലാത്ത ഒരു ചോദ്യം ആയി
ഇന്നും ഞാന്‍ നിലകൊള്ളുന്നു
ഈ ധരണിയില്‍ ഏകനായി ...................

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font