Home | Contact Us | Guestbook | Font
Jyothiss

കവിത
ഓഫീസ് മുറി
ഹേന രാഹുല്‍
ഈ മുറിയിലെ എന്റെ ജീവിതം...........

എന്റെ ഉടല്‍ വഴക്കങ്ങളും സഞ്ചാര പഥങ്ങളും ആരും ചുഴിയില്ല
എന്റെ ഉത്സവങ്ങള്‍ക്കുമീതെ ആരും കാര്‍മേഘം പടര്‍ത്തില്ല
ഒരു നേര്‍ത്ത രോദനമായി അമരാ‍ന്‍ ആരും എന്നെ നിര്‍ബ്ബന്ധിക്കില്ല
എന്റെ ശ്വാസനിശ്വാസങ്ങളെ ആരും അവരുടെ ഭാഷയിലേക്ക്
വിവര്‍ത്തനം ചെയ്യില്ല
എന്റെ ജോലികള്‍ എന്നുള്ളിലേക്ക് പടരുന്ന മദം,
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള

സ്വപ്നപ്പെരുക്കം
ഈ ചുമരുകള്‍ എന്റെ സുരക്ഷാമതിലാണ്
ഇതിന്റെ കണ്ണും കാതും എന്നെ ഭയപ്പെടുത്തില്ല

ഒടുവില്‍ സമയമെന്ന പെരുന്തച്ഛന്‍ എന്നെ പുറന്തള്ളുമ്പോള്‍
ആലസ്യത്തില്‍ നിന്നെഴുന്നേറ്റ് മുറി എന്നോട് പറയുമ്പോലെ........


...........പുറത്ത് പോകുമ്പോള്‍ ശ്രദ്ധിക്കണം!

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font