Home | Contact Us | Guestbook | Font
Jyothiss

കവിത
ജാതി, ചോദിക്കുന്നതില്ല
സംപ്രീത

വീട്ടുമതിലിനകത്ത്‌,
ഇളം മഷിത്തണ്ടും,
മന്ദാരവും ,
കുറുന്തോട്ടിയും , തുളസിയും
തിരക്കി വളരുന്ന തിട്ടിൽ ,
അന്നുണ്ടായിരുന്നു;
തിടം വച്ച ഇലകളും ,
ചെളിനിറത്തിലുള്ള കായകളും
തൂടങ്ങിയ
ഒരു ജാതിമരം.

ഇടയ്ക്ക്‌,
കായ വലിച്ച്‌ മണക്കുമ്പോൾ
വഴക്കു കേട്ടു ;
അത്‌ തൂക്കി വിൽക്കാനുള്ളതാണ്‌.

എന്തൊക്കെപ്പറഞ്ഞലും
അതിന്റെ മണം
എനിക്കിഷ്ടമായിരുന്നു.
വെൺതേക്കുകളെപ്പോലെ
തൊടിയിൽ,ഇല നിറയ്ക്കാതെ ;
കുഞ്ഞു കായകൾ മാത്രം താങ്ങുന്ന
അതിന്റെ കുലിനതയെയും.

അമ്പലമുറ്റത്തും,
വിദ്യാലയത്തിലും
ഓർമയിലുമെല്ലാം നിറഞ്ഞു,
അതിന്റെ നേർത്ത ഗന്ധം

വീട്ടിലെ മരം,
വളർന്നു വലുതായി
വിൽപനപ്രായമായി.
നല്ല വിലയ്ക്കു വാങ്ങാൻ
ആളില്ല.

ജാതിക്കാട്ടിൽ നിന്നും
കടന്നു വന്നവർക്കും
ചുളു വിലയ്ക്കു വേണം ;
കരിമങ്കു ബാധിച്ച
ജാതിക്കായകളടക്കം ,
ആ മരത്തെ

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font