Home | Contact Us | Guestbook | Font
Jyothiss

കവിത
പ്ലീസ് വേണ്ടെന്നു പറയരുത്
രാധിക സി നായര്‍

സ്വാതന്ത്ര്യം തരാം

പെണ്ണേ നിനക്കെന്റെ കൂടെപ്പോന്നൂടെ

യാത്രകള്‍

പുല്‍ മേടുകള്‍

മൈതാനങ്ങള്‍

കോട്ടകൊത്തളങ്ങള്‍

കടല്‍

കാട്

പൂമരം

താമരപ്പൊയ്കകള്‍

നീ കാണാത്ത ലോകങ്ങള്‍

പകരമായൊന്നും നീ....

നിനക്കെഴുതാം

വായിക്കാം

സ്വപ്നം കാണാം

പിന്നെ

ഇതു കൂടി ചെയ്യണം

എന്നെ പ്രണയിക്കണം

ഒരു ചുമ്മ ചുണ്ടില്‍

ഒരു കമ്മ കവിളില്‍

ഒരു മമ്മ മാറില്‍

ഒരു മുമ്മ മുലയില്‍

മനസിലായോ

ഡാ........

നീ വിളിക്കുമ്പോള്‍

എനിക്കു വരാതിരിക്കാനാവില്ലല്ലോ

പക്ഷേ

എന്റെ പൊന്നേ

രാവിലെ ഉണര്‍ന്നാല്‍

ചായ തിളപ്പിച്ചുപോകുമല്ലോ

സ്വപ്നങ്ങളുടെ ചപ്പും ചവറും തൂത്തു കളയുമല്ലോ

അലക്ഷ്യമായി ഊരിയെറിഞ്ഞ അടിവസ്ത്രങ്ങള്‍

വെള്ളത്തില്‍ കുതിര്‍ക്കുമല്ലൊ

എന്റെ പൊന്നേ

നീ വേണ്ടെന്നു പറയരുത്

ചൂടു ദോശ

മുളകുചമ്മന്തി

ഉച്ചക്ക് കുത്തരിച്ചോറ്

മീന്‍ കറി

വിളമ്പാനും ഊട്ടാനും നീ

എഡാ..............

ഞാനതൊക്കെയും ചെയ്തു പോകുമല്ലോ

അരുതെന്ന് പറയരുത്

ഉച്ച മയങ്ങുമ്പോള്‍

നീ കൂട്ടുകാരുമായി സല്ലപിച്ചോളൂ

അവസാനപാത്രവും വെള്ളം തോര്‍ത്തി വെച്ച്

ഒരേ കിടക്കയുടെ സ്വാതന്ത്ര്യത്തിലേക്ക് നമ്മള്‍

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font