|
|
നര്‍മ്മം -> കഥ കുഞ്ചിയമ്മയും പഞ്ചുമേനോനും കെ.അർ. ഇന്ദിര | ബസ്സിൽ നിന്നറങ്ങുമ്പോൾ ഓർത്തു. കാമുകന്റെ വീട്ടിനടുത്തുള്ള ബസ്സ്റ്റോപ്പാണിത്. അയാളെ ഒന്ന് മൊബെയിൽ ഫോണിൽ വിളിയ്ക്കാം. "ഞാൻ താങ്കളുടെ ബസ്സ്റ്റോപ്പിലൂടെ ഒന്നുകടന്നുപൊയ്ക്കൊള്ളടെയോ".എന്നു ചോദിയ്ക്കാം. ബാഗിൽ നിന്ന് ഫോൺ എടുത്തപ്പോൾ പൊട്ടിച്ചിരിച്ചു പോയി. ഫോൺ സ്വയം റീഡയൽ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. ആരേയാണോ താൻ വിളിയ്ക്കാനുദേശിച്ചതു, ആ ആളെത്തന്നെയാണ് നോക്കിയപ്പെണ്ണ് വിളിച്ച് കൊണ്ടിരിയ്ക്കുന്നത്. ഇവൾ ഞാനറിയാതെ ഷോർട്ട്കട്ട് സ്ഥാപിച്ചുകഴിഞ്ഞോ? ഒരാളെയും ഇക്കാലത്ത് വിശ്വസിച്ചുകുടാ. തരം കിട്ടിയാൽ ഇങ്ങനെയാണ്. പാർവതി ശിവന്റെ മടിയിൽ നിന്ന് ഇറങ്ങാതിരിയ്ക്കുന്നത് എന്തുകൊണ്ടെന്നാണ് വിചാരം?. കണ്ണുതെറ്റിയാൽ ശിവന്റെ തലയിൽ നിന്ന് ഗംഗ ഇറങ്ങിവന്ന് മടയിലിരുന്നു കളയും. അഥവാ അവളത് ചെയ്തില്ലെങ്കിൽ ശിവൻ അവളെ മടിയിലേക്കിറക്കുമെന്ന് പാർവതിയ്ക്ക് അസ്സലായിട്ടറിയാം. അതുകൊണ്ട് പാർവതി ശിവന്റെ മടിയിൽ അമർന്നിരിക്കയാണ്. അർദ്ധനാരിശ്വരൻ എന്നൊക്കയാണ് പറച്ചിൽ. വസ്തുത അതൊന്നുമല്ല.
ഒന്നു മുത്രമൊഴിയ്ക്കാൻ പോകണമെങ്കിൽ ഗണപതിയെ പിടിച്ച് ശിവന്റെ മടിയിലിരുത്തിയിട്ടേ പാർവതി പോകു. മറ്റവനെ ഇരുത്തിയിട്ട് കാര്യമില്ല."ഉണ്ണി, അച്ഛന്റെ മുറുക്കാൻ ചെല്ലം എടുത്തോണ്ടുവരു" എന്നു പറഞ്ഞു വിട്ടാൻ ഉണ്ണി ലോകം മുഴുവൻ കറങ്ങിയിട്ടേ തിരിച്ചുവരു. ആ നേരം കൊണ്ട് സംഭവിക്കേണ്ടതൊക്കെ സംഭവിച്ചുകഴിഞ്ഞിരിയ്ക്കും. പാർവതിയ്ക്ക് അതാലോചിയ്ക്കാൻ പോലും വയ്യ. അതുകൊണ്ട് ഗണപതിയെ ആട്ടുകല്ലുവെച്ചപോലെ ശിവന്റെ മടിയിൽ കയറ്റിയിരുത്തും. സ്വകാര്യത്തിൽ ചെക്കനെ പറഞ്ഞു പഠിപ്പിച്ചിട്ടുമുണ്ട്. "ഉണ്ണി അച്ഛന്റെ മേൽ ഒരു കണ്ണു വേണം ട്ടോ". അവൻ തുമ്പിക്കൈയാട്ടി സമ്മതിച്ചിട്ടുമുണ്ട്.
"അല്ലെങ്കിലും നീയൊരു സ്ത്രീ പക്ഷപാതിയാണ്".
കാമുകൻ ചൂടായി
പെണ്ണുങ്ങളൊക്കെ നല്ലവരും ആണുങ്ങളൊക്കെ ചീത്തയും. ഇതാണ് എന്നും നിന്റെ വാദം.
"ഈ നോക്കിയപ്പെണ്ണെന്തിനാ എന്റെ കണ്ണുവെട്ടിച്ച് നിങ്ങളെ വിളിച്ചത്?. എന്തുസമാധാനം പറയാനുണ്ട് നിങ്ങൾക്ക്?"
"അതോ, കല്ലിനും കട്ടയ്ക്കും ഒരു പാടുകാലം കൊണ്ട് ചില ശീലങ്ങളൊക്കെ വന്നുപെടും. കാളയെ ഒരേ വഴിയ്ക്കു തെളിച്ചാൽ അത് യാന്ത്രികമായി അതു വഴി പോവാൻ തുടങ്ങില്ലേ?. അതുപോലെ. റേഡിയോ ഒരേ സ്റ്റേഷൻ തന്നെ വെച്ചൂകൊണ്ടിരുന്നാൽ അത് തന്നെ ക്ലിയറാവും. മറ്റുള്ള സേറ്റഷനോക്കെ പരപരാഎന്നാവും. ഇനിയും വേണോ ഉദാഹരണം?.
"ഓ അയ്യോ മൊബെയിൽ ഫോണോ?"
ജനിച്ച അന്നുമുതൽ ആ ഫോൺ എന്നെത്തന്നെയല്ലെ വിളിച്ചു കൊണ്ടിരിയ്ക്കുന്നത്. അതിനത് ശീലമായിപ്പോയിട്ടുണ്ടാവും. ഹല്ല പിന്നെ.
കാമുകി കാമുകനെ കൊഞ്ഞനം കാട്ടി.
അങ്ങിനെയാണ് കുഞ്ചിയമ്മ പഞ്ചുമേനോട് ചെയ്തിരുന്നത്.
അതുകൊണ്ടാണ്.
| |

|